ശ്രദ്ധിക്കണേ, ഇല്ലെങ്കില്‍ ട്രെയിന്‍ മിസ്സാകും; ഇന്നുമുതല്‍ മണ്‍സൂണ്‍ ടൈംടേബിള്‍, 38 തീവണ്ടികളുടെ സമയത്തില്‍ മാറ്റം


വടകര: കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്ന് മുതല്‍ നിലവില്‍വന്നു. കൊങ്കണ്‍ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും എന്നതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. മുന്‍കൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ ടൈംടേബിള്‍. മഴ കനത്താല്‍ തീവണ്ടികളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും.

* തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346) രാവിലെ 9.15-നുതന്നെ പുറപ്പെടും. കോഴിക്കോട്-വൈകീട്ട് ആറിനുപകരം 5.07-ന് എത്തും. കണ്ണൂര്‍-6.37 (നിലവില്‍-7.32.)

* ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂര്‍ വൈകിയെത്തും. മംഗളൂരു-പുലര്‍ച്ചെ 5.45. കണ്ണൂര്‍-8.07. ഷൊര്‍ണൂര്‍-12.05. രാത്രി 7.35-ന് തിരുവനന്തപുരം.

* എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) മൂന്നുമണിക്കൂര്‍ നേരത്തേ പുറപ്പെടും. എറണാകുളം-രാവിലെ-10.30. (നിലവില്‍ ഉച്ചയ്ക്ക്-1.25)

* നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) ഒരുമണിക്കൂര്‍ വൈകിയെത്തും. രാത്രി 11.35-ന് മംഗളൂരു. ഷൊര്‍ണൂര്‍-പുലര്‍ച്ചെ-5.25. എറണാകുളം-8.00.

* മംഗളുരുവില്‍നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചയ്ക്ക്-12.45-ന് പുറപ്പെടും. നിലവില്‍-2.20.