‘ആ നിമിഷം മരണത്തെ തൊട്ടുമുന്നിൽ കണ്ടു, രക്ഷപ്പെട്ടത് ഭാഗ്യമൊന്നുകൊണ്ട് മാത്രം’; കുറുവങ്ങാട്ടെ വാഹനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ജയേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: കുറുവങ്ങാട് അനാമിക ട്രഡേഴ്സ് നടത്തുന്ന ജയേഷിന് പുനർജന്മം ലഭിച്ച അനുഭൂതിയാണ് രാവിലെ നടന്ന അപകടത്തിന് ശേഷം. എന്തെന്നാൽ ​ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടുകയോ പറ്റുമായിരുന്ന സാഹചര്യത്തിൽ നിന്നാണ് ഒരു പോറലുമേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കുറവങ്ങാട് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെച്ച് ജയേഷ്.

ഭാ​ഗ്യത്തിനാണ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വാഹനം വരുന്നതൊന്നും എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല, മുൻവശത്തെ ഇഷ്ടിക കട്ടകളിലിടിച്ച് വാഹനം തനിക്ക് നേരെ വരുന്നതാണ് പെട്ടന്ന്കാണുന്നത്. എഴുന്നേറ്റ് മാറാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല, ഇടിക്കുകയാണെങ്കിൽ തലയ്ക്കൊന്നും പറ്റരുതെന്ന് കരുതി തലയ്ക്ക് ഇരുവശവും കെെ ഉയർത്തിവച്ചാണ് നിന്നത്. മരണം മുന്നിൽകണ്ട് തന്നെയാണ് നിന്നത്, എന്നാൽ ഭാ​ഗ്യം കൊണ്ട് പരുക്കേൽക്കാതെ രക്ഷപ്പെട്ടു- ജയേഷ് പറഞ്ഞു.

കടയ്ക്ക് മുന്നിൽ നിരത്തി വച്ചിരുന്ന ഇഷ്ടികയിൽ ഇടിച്ച വാഹനം തിരഞ്ഞാണ് തനിക്ക് നെരെ വരുന്നത്. വാഹനം തിരിഞ്ഞ് പുറക് വശമാണ് എനിക്ക് നേരെ വന്നത്, കൂടാതെ പിറക് വശത്തെ ഭാരമേറിയ ഡോറുകളും തുറന്ന നിലയിലായിരുന്നു. എന്നാൽ ശരീരത്തിലെവിടെയും തട്ടാതെ ഞാൻ ഇരുന്നതിന് സമീപത്തെ കടയുടെ ഷട്ടറിനാണ് ഇടിച്ചത്. അൽപ്പം മാറിയിരുന്നെങ്കിൽ കഥ വേറൊന്നായെനെ.

എതിർവശത്തുകൂടെയാണ് വാഹനം സഞ്ചരിക്കുന്നത്, എന്നാൽ അതെങ്ങെനെ കടയ്ക്ക് മുന്നിലെത്തി എന്നതിൽ വ്യക്തതയില്ല. കയറ്റം കയറുന്നതിനിടയിൽ സ്കിടാവുകയായിരുന്നുവെന്നാണ് ഡ്രെെവർ പറഞ്ഞത്. അപകട സമയത്ത് മൂന്ന് തവണ വാഹനം തിരിഞ്ഞിരുന്നെന്നും ജയേഷ് പറഞ്ഞു.

ഇന്ന് രാവിലെ ഏഴരയോടെ കുറുവങ്ങാട് മാവിൻചുവടിന് സമീപമാണ് മിൽമയുടെ പിക്കറ്റ് വാൻ അപകടത്തിൽപ്പെട്ടത്. കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട വാൻ എതിർവശത്തുള്ള കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

നിയന്ത്രണം വിട്ട വാൻ കുതിച്ചെത്തിയത് യുവാവിന് അരികിലേക്ക്, മുൻവശത്ത് നിരത്തിയിട്ട ഇഷ്ടിക കട്ടകൾ തുണയായി; കുറുവങ്ങാട് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി (വീഡിയോ കാണാം)