വിവാഹിതരായത് ഒരാഴ്ച മുമ്പ്; സല്‍ക്കാരത്തിനിടെ യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട് ബന്ധുക്കള്‍, നവവധുവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പന്തീരങ്കാവ് സ്വദേശിയ്‌ക്കെതിരെ കേസ്
കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിനെ ഭര്‍ത്താവ് മര്‍ദ്ദിച്ചതായി പരാതി. പന്തീരങ്കാവ് സ്വദേശിയായ രാഹുലിനെതിരെയാണ് ഭാര്യയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു.
മെയ് അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിനിയും തമ്മില്‍ വിവാഹിതരായത്. ഇന്നലെ സല്‍ക്കാര ചടങ്ങുകള്‍ക്കിടെ യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതോടെ വധുവിന്റെ വീട്ടുകാര്‍ കാര്യം തിരക്കി. ഇതോടെ രാഹുല്‍ ഉപദ്രവിച്ചകാര്യം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. യുവതിയുടെ മുഖത്തും ശരീരത്തിലുമെല്ലാം മര്‍ദ്ദിച്ചതിന്റെ പാടുണ്ടായിരുന്നു.
തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പന്തീരങ്കാവ് പൊലീസില്‍ പരാതി നല്‍കി. വിവാഹബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങുകയും ചെയ്തു.