എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.69% വിജയം; 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്


Advertisement

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.69% വിജയമാണ് ഇത്തവണ. കഴിഞ്ഞവര്‍ഷം 99.7% ആയിരുന്നു വിജയം. 0.01 ശതമാനത്തിന്റെ കുറവാണ് ഇത്തവയുള്ളത്.

Advertisement

71831 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 68604 ആയിരുന്നു. 3227 മുഴുവന്‍ എപ്ലസുകളാണ് ഇത്തവണ അധികമുണ്ടായിരിക്കുന്നത്. 427153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. അതില്‍ 425563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

Advertisement
Advertisement