കോവിഷീല്‍ഡ് വാക്സിന് പിന്‍വലിച്ച് നിര്‍മ്മാതാക്കള്‍; വാണിജ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം
ഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന് പിന്‍വലിച്ച് നിര്‍മ്മാതാക്കള്‍. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ആസ്ട്രസെനക്ക കമ്പനിയുടെ തീരുമാനം. വാണിജ്യപരമായ കാരണങ്ങളാണെന്നാണ് തീരുമാനത്തിന് പിന്നിലെന്ന് കമ്പനി പറയുന്നത്. കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നെയ്മുകളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്സിനാണിത്.
വാക്സിന് സ്വീകരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിന് പിന്‍വലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്പന ഇടിഞ്ഞെന്നും അതിനാലാണ് പിന്‍വലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.