വടകരയില്‍ വിജയം ഷാഫി പറമ്പിലിന്, ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും; സി.എം.പിയുടെ വിലയിരുത്തല്‍ ഇങ്ങനെ


Advertisement

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് സി.എം.പിയുടെ വിലയിരുത്തല്‍. 20,500 വോട്ടിന്റെ ഭൂരിപക്ഷത്തിലാവും ഷാഫി പറമ്പിലിന്റെ വിജയമെന്നാണ് സി.എം.പിയുടെ കണക്കുകൂട്ടല്‍. സി.എം.പി സംസ്ഥാന കമ്മറ്റി അംഗം എന്‍.പി.അബ്ദുള്‍ ഹമീദ്, ജില്ലാ സെക്രട്ടറി പി.ബാലഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

Advertisement

കോഴിക്കോട് സീറ്റില്‍ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്‍ വിജയിക്കുമെന്നും സി.എം.പി വിലയിരുത്തുന്നു. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ഒറ്റക്കെട്ടായി പിന്തുണ നല്‍കണമെന്ന് കെ.പി.സി.സി അവലോകനയോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

Advertisement
Advertisement