കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. മൂന്നാംവര്‍ഷ ബി ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ നിലയിലാണ് മൃതദേഹം. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയാണ് യോഗേശ്വര്‍. മരിക്കുന്നതിന് മുമ്പ് യോഗേശ്വര്‍ നാഥ് വീട്ടിലേക്ക് മെസേജ് അയച്ചിരുന്നു. പിന്നാലെ വാര്‍ഡനെ വീട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു.
വാര്‍ഡന്‍ നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റല്‍ മുറ്റത്ത് യോഗേശ്വറിനെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെത്തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
എന്‍.ഐ.ടിയില്‍ സമീപ കാലത്ത് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥികളെ വളരെയധികം സമ്മര്‍ദത്തിലാക്കിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കോഴിക്കോട് എന്‍.ഐ.ടി യില്‍ കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം 4 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.