മുതിര്‍ന്ന സി.പി.എം നേതാവും ഇരിങ്ങല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി ഗോപാലന്‍ അന്തരിച്ചു


പയ്യോളി: പയ്യോളി: സിപിഎം കൊയിലാണ്ടി, പയ്യോളി ഏരിയയിലെ മുതിര്‍ന്ന നേതാവും ഇരിങ്ങല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി ഗോപാലന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 77 വയസ്സായിരുന്നു.

സിപിഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, പയ്യോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, സിഐടിയു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ട്രഷറര്‍, കൈത്തറി തൊഴിലാളി യൂണിയന്‍ താലൂക്ക് സെക്രട്ടറി, കേരള സ്റ്റേറ്റ് ഹാന്റക്‌സ് ഡയറക്ടര്‍, പയ്യോളി പഞ്ചായത്ത് അംഗം, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍, അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാന്‍, പുതുപ്പണം വീവേഴ്‌സ്സൊസൈറ്റിപ്രസിഡന്റ്, ഇരിങ്ങല്‍ കയര്‍ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരിങ്ങല്‍ പി കെ കെ നായര്‍ വായനശാലയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു.

1972ലെ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. കുടികിടപ്പ് സമരം, പ്രസിദ്ധമായ ഇരിങ്ങല്‍ ക്വാറി സമരം, ഇരിങ്ങല്‍ ടിമ്പര്‍ സമരം, ഇരിങ്ങല്‍ ഇത്തിള്‍ തൊഴിലാളി സമരം, തുടങ്ങിയ ജനകീയ സമര സമരങ്ങള്‍ക്ക് നേതൃത്വംവഹിച്ചിട്ടുണ്ട്

ഭാര്യ: മാലതി(പുതുപ്പണം വീവേഴ്‌സ് സൊസൈറ്റി ഡയറക്ടര്‍), മക്കള്‍ : സുനിത, സീന. മരുമക്കള്‍ : ജയന്‍(പാലാഴി), ബാബു(കൊയിലാണ്ടി) ., സഹോദരങ്ങള്‍: ജാനകി , കെ വി രാജന്‍(സിപിഐ എം ഇരിങ്ങല്‍ ലോക്കല്‍ കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം), പരേതരായ ബാലന്‍, കല്യാണി, സരോജിനി.

സംസ്‌ക്കാരം നാളെ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.