വെള്ളം കരുതി ഉപയോഗിക്കണേ…; തുറയൂര്‍, ബാലുശ്ശേരി ഉള്‍പ്പെടെ 13 പഞ്ചായത്തുകളില്‍ ഏപ്രില്‍ 29, 30 തിയ്യതികളില്‍ ജലവിതരണം തടസ്സപ്പെടും


കോഴിക്കോട്: ഏപ്രില്‍ 29,30 തിയ്യതികളില്‍ തുറയൂര്‍, ബാലുശ്ശേരി, കോഴിക്കോട് കോര്‍പ്പറേഷനിലും 13 സമീപ പഞ്ചായത്തുകളിലും ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ചക്കിട്ടപ്പാറ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ കാരണം വൈദ്യുതി മുടങ്ങുന്നതിനാലാണ് പെരുവണ്ണാമൂഴി ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള ജലവിതരണം തടസ്സപ്പെടുന്നത്.

തുറയൂര്‍, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, ചേളന്നൂര്‍, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, കക്കോടി, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി ഫറോക്ക് മുന്‍സിപ്പാലിറ്റിയിലുമാണ് ജലവതിരണം തടസ്സപ്പെടുക.

ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹെഡ് വര്‍ക്‌സ് സബ്ഡിവിഷന്‍ പെരുവണ്ണാമൂഴി അറിയിച്ചു.