ഡ്രൈവിംഗ് സമയത്ത് പിന് പോക്കറ്റില്‍ പേഴ്സ് സൂക്ഷിക്കുന്നവരാണോ നിങ്ങള്‍? അപകടങ്ങള്‍ പതിയിരിക്കുന്നു; മുന്നറിയിപ്പുമായി എം വി ഡി
ഡ്രൈവിംഗ് സമയത്ത് പിന് പോക്കറ്റില്‍ പേഴ്സ് സൂക്ഷിക്കുന്ന ശീലം ഉള്ളവരാണോ നിങ്ങള്‍? എന്നാല്‍ അതത്ര നല്ല ശീലമല്ല എന്ന മുന്നറിയിപ്പാണ് എംവിഡി നല്‍കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് എംവിഡിയുടെ മുന്നറിയിപ്പ്. പേഴ്സ് നവടുവേദനയ്ക്കും കാലുകള്‍ക്ക് താഴെയുള്ള വേദനക്കും കാരണമാകുമെന്ന് ന്യൂറോളജിസ്റ്റുകള്‍ പറയുന്നു, ഇക്കാര്യം മുന്‍നിര്‍ത്തിയാണ് എം.വി.ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ദീര്‍ഘനേരം പേഴ്സില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, പേഴ്സിനും നിങ്ങളുടെ ഇടുപ്പിനും ഇടയില്‍ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോര്‍മിസ് സിന്‍ഡ്രോം എന്നും ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
എം വി ഡി യുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിന് പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകള്‍ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീര്‍ഘനേരം വാലറ്റില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയില്‍ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോര്‍മിസ് സിന്‍ഡ്രോം എന്നും ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു.
ഒരു ഇടുപ്പ് ഉയരത്തില്‍ അസമമായ പ്രതലത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നിവര്‍ന്നു ഇരിക്കുന്നതിനുപകരം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരുവശം ചരിഞ്ഞ് ഇരിക്കുന്നു.
സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തില്‍ വാലറ്റ് അമര്‍ത്തുകയും ഉയരമുള്ള ഒരു ഇടുപ്പില്‍ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളില്‍ ലംബര്‍ ഡിസ്കുകളുടെ സമ്മര്‍ദ്ദം നടുവേദനക്ക് കാരണമാകും.പിന് പോക്കറ്റില്‍ വാലറ്റ് സൂക്ഷിക്കുന്ന ശീലം മാറ്റൂ.