മേപ്പയ്യൂരിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് എം.എൽ.എ. ടി.പി രാമകൃഷ്ണൻ
മേപ്പയ്യൂർ ഗവ: ഭിന്നശേഷി സൗഹൃദമാകാൻ ഒരുങ്ങി മേപ്പയ്യൂരിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ. പദ്ധതിക്കായി ഒരു കോടി രൂപ അനുവദിക്കുമെന്ന് എം.എൽ.എ. ടി.പി രാമകൃഷ്ണൻ. സ്കൂളിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് എം.ൽ.എയുടെ പ്രഖ്യാപനം.സ്കൂൾ വികസന നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം നടത്തി.
സ്പോർട്സ് കോംപ്ലക്സ്, വി.എച്ച്.എസ്.സി കെട്ടിട നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കിറ്റ്ക്കോ അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകി.ഇതിനു പുറമെ സ്കൂൾ ഗ്രൗണ്ടിന് സുരക്ഷ ഭിത്തി നിർമ്മിക്കുന്നതിന് മുപ്പത് ലക്ഷം രൂപയും അനുവദിച്ചു.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ കമ്പ്യൂട്ടർ ലാബിലേക്ക് മുപ്പത് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിന് ആവശ്യമായ തുക അനുവദിക്കുമെന്ന് യോഗത്തിൽ അറിയിച്ചു.സ്കൂൾ സമഗ്ര കായിക വികസനത്തിനായുള്ള പദ്ധതി “സ്മാർട്ട് ” ,പരിസ്ഥിതി സൗഹൃദ കാമ്പസ് പദ്ധതി ” ഇല” എന്നിവ എം.എൽ.എയ്ക്ക് സമർപ്പിച്ചു.
യോഗത്തിൽ യു.എൽ.സി.സി.എസ് എഞ്ചിനീയർമാർ, കിറ്റ്ക്കോ സാങ്കേതിക വിദഗ്ധർ, സ്കൂൾ പി.ടി.എ, എസ്.എം.സി അംഗങ്ങൾ, പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു. അവലോകന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് കെ.രാജീവൻ അധ്യക്ഷം വഹിച്ചു. വഹി ,ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രശാന്ത്, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷബീർ ജന്നത്ത്, പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ കെ. നിഷിദ്, ഹെഡ്മാസ്റ്റർ വി.കെ.സന്തോഷ്, വി.എച്ച് .എസ്. സി പ്രിൻസിപ്പൽ ടി.കെ പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ സെഡ്.എ.അൻവർ ഷമീം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ.സുധീഷ് കുമാർ നന്ദി പറഞ്ഞു.