‘സത്യപ്രകാശനമാണ് നാടകത്തിലൂടെ നടക്കേണ്ടത്’; പൂക്കാട് കലാലയം ഒരുക്കിയ ‘കളിആട്ടം’ പരിപാടിയില്‍ കുട്ടികളോട് സംവദിച്ച് ജയപ്രകാശ് കൂളൂരും വിജയകുമാര്‍ ബ്ലാത്തൂരും


കൊയിലാണ്ടി: പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന അവധിക്കാല നാടക ക്യാമ്പ് ‘കളിആട്ടം’ കുട്ടികള്‍ക്കായി നാടകാനുഭവങ്ങള്‍ പങ്കുവെച്ച് ജയപ്രകാശ് കൂളൂര്‍. സത്യപ്രകാശനമാണ് നാടകത്തിലൂടെ നടക്കേണ്ടതെന്നും നിഷ്‌ക്കളങ്കരായ കുട്ടികളെ നാടകം പഠിപ്പിക്കേണ്ടതില്ലെന്നും മുതിര്‍ന്നവര്‍ കുട്ടികളായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്തരീക്ഷത്തിലെ സൂക്ഷ്മ ജീവികളെക്കുറിച്ചും അവ മനുഷ്യന് ചെയ്യുന്ന ഉപകാരങ്ങളെക്കുറിച്ചും ഉപദ്രവങ്ങളെക്കുറിച്ചും വിജയകുമാര്‍ ബ്ലാത്തൂര്‍ കുട്ടികളോട് വിശദമായി സംസാരിച്ചു. വൈകിട്ട് നടന്ന നാടകോത്സവത്തില്‍ വേളൂര്‍ ജി.എം.യു.പി. സ്‌ക്കൂള്‍ അവതരിപ്പിച്ച ‘ശങ്കരന്‍ തെങ്ങേല്‍’ എന്ന നാടകവും പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കിഴാറ്റൂര്‍ അവതരിപ്പിച്ച ‘പെണ്‍നടന്‍’ എന്ന നാടകവും അരങ്ങേറി.