കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളില്‍ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: ഗവ. ലോ കോളേജിലും ഫാറൂഖ് കോളേജിലും താത്ക്കാലിക അധ്യാപക നിയമനം. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് വിശദമായി അറിയാം.

ഗവ. ലോ കോളേജില്‍ ഇംഗ്ലീഷ്, മാനേജ്മെന്റ്, നിയമം വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. മൂന്ന് വിഷയങ്ങളിലും യഥാക്രമം മേയ് 13 മുതല്‍ 15 വരെ രാവിലെ 10.30-നാണ് അഭിമുഖം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ 30-ന് വൈകീട്ട് അഞ്ചിനുള്ളില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. ഫോണ്‍. 0495 2730680.

ഫാറൂഖ് കോളജില്‍ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, ഹിസ്റ്ററി, മള്‍ട്ടിമീഡിയ, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ്, ആക്ച്യൂറിയല്‍ സയന്‍സ്, ജിയോളജി, സൈക്കോളജി, ജേണലിസം, ലൈബ്രറി സയന്‍സ് വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ റജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ കോളജ് വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി 26ന് മുന്‍പ് റജിസ്റ്റര്‍ ചെയ്യണം. 9895840705.