താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും വീട്ടില്‍ക്കയറി ആക്രമിച്ചു; ഗുണ്ടാ ആക്രമണം പൊലീസ് സാന്നിധ്യത്തില്‍


Advertisement
താമരശ്ശേരി: താമരശ്ശേരിയില്‍ വീട്ടില്‍ക്കയറി ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരപ്പന്‍പൊയില്‍ കതിരോട് പരിക്കല്‍ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.
Advertisement

ഓട്ടോ ഡ്രൈവറായ നൗഷാദിന്റെ ഓട്ടോയും അക്രമകള്‍ തല്ലിത്തകര്‍ത്തു. അക്രമികളില്‍ നിന്നും ഭീഷണിയുള്ള കാര്യം നേരത്തെ പൊലീസിനെ അറിയിച്ചു. ഇതനുസരിച്ച് വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ സാന്നിധ്യത്തിലും അക്രമികള്‍ കുടുംബത്തെ ഉപദ്രവിക്കുകയായിരുന്നു.

Advertisement

കഴിഞ്ഞ ചൊവ്വാഴ്ച ഇതേ സംഘത്തില്‍ നിന്ന് നൗഷാദിന് മര്‍ദ്ദനമേറ്റിരുന്നു. വാഹനത്തിന്റെ ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നൗഷാദ് ചികിത്സ കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് വീണ്ടും ആക്രമിക്കപ്പെട്ടത്.

Advertisement