കൊരയങ്ങാട് കലാക്ഷേത്രത്തിന് തണല്‍ കുടകളും ടേബിള്‍ സൈറ്റും നല്‍കി കാലിക്കറ്റ് സിറ്റി റോട്ടറി ഇന്റര്‍നാഷണല്‍


കൊയിലാണ്ടി: കാലിക്കറ്റ് സിറ്റി റോട്ടറി ഇന്റര്‍നാഷണല്‍ കൊരയങ്ങാട് കലാക്ഷേത്രത്തിനു നല്‍കിയ തണല്‍ കുടകളും, ടേബിള്‍ സെറ്റും കലാക്ഷേത്രം ഭാരവാഹികള്‍ ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് അനുമോദന സദസ്സും രക്ഷിതാക്കള്‍ക്കായി ഫാമിലി മാനേജ്പമെന്റ് എന്ന വിഷയത്തില്‍ പഠന ക്ലാസും സംഘടിപ്പിച്ചു.

xr:d:DAFwHbf4DHM:2550,j:7798406951743459085,t:24040806

ഇന്റര്‍ നാഷണല്‍ ട്രെയ്‌നര്‍ ആന്റ് ഫാമിലി തെറാപ്പിസ്റ്റ് എം.എന്‍ ചന്ദ്രന്‍ നായര്‍ ക്ലാസ്സെടുത്തു. റോട്ടറി ഡിസ്ട്രിക് ഡി.ഡി.സി സി.എം.ഉദയഭാനു ഉല്‍ഘാടനം ചെയ്തു. പി.പി.സുധീര്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക് പ്രസിഡണ്ട് പി.ഇ.സുകുമാര്‍, റോട്ടറി ഡിസ്ട്രിക് സെക്രട്ടറി, അഡ്വ: രതീഷ് ലാല്‍, സന്ധ്യാ സാജു, മനോജ് പയറ്റുവളപ്പില്‍, പി.പി.ശശി, ടി.ടി.ശ്രീധരന്‍, പി.എം.ബാബു, ശില്‍ക്ക അമിത്ത്, ഷെല്‍മ പ്രബീഷ്, സംസാരിച്ചു.