പിന്നില്‍ കരുത്തുകാട്ടി അണിനിരന്നത് സ്ത്രീകള്‍; വടകരയില്‍ ഷാഫി പറമ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
വടകര: വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും രണ്ടായിരത്തോളം വരുന്ന സ്ത്രീകളുടെ ഐക്യദാര്‍ഢ്യ പ്രകടനത്തോടെകൂടിയാണ് ഷാഫി പത്രിക സമര്‍പ്പിക്കാനെത്തിയത്. വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറയുയര്‍ത്തിയാണ് പ്രകടനം നടന്നത്.
എം.എല്‍.എ കെ.കെ രമ, അച്ചു ഉമ്മന്‍ എന്നിവരും പ്രകടനത്തില്‍ ഒപ്പമുണ്ടായിരുന്നു. സ്ത്രീകളുടെ വലിയ ആവേശമാണ് വടകരയില്‍ കാണുന്നതെന്നും, ആവശേം അണപൊട്ടി ഒഴുകുകയാണ്, ഇത് ഇവിടെ മാത്രമല്ല എല്ലാ യോഗങ്ങളിലും ഇതുപോലെ സ്ത്രീ പങ്കാളിത്തം ഉണ്ടെന്നും സ്ത്രീകളും യുവാക്കളും ഷാഫി പറമ്പിലിനെ ഹൃദയത്തിലേറ്റിയിരിക്കുകയാണെന്നും കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു.
ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും ജനങ്ങള്‍ക്കൊപ്പമാണ് ഷാഫി, കേരളത്തില്‍ വര്‍ഗീയ ചിന്തകള്‍ തുടച്ചുമാറ്റുമെന്നും, ഷാഫിക്ക് സമാനതകളിത്താ സ്വീകര്യതയാമ് ലഭിക്കുന്നതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.