പുളിയഞ്ചേരി സ്വദേശി കിണറില്‍ വീണ് മരിച്ചനിലയില്‍


കൊയിലാണ്ടി: പുളിയഞ്ചേരി കമ്പരിക്കപ്പൊയില്‍ കൃഷ്ണന്‍ കിണറ്റില്‍ വീണ് മരിച്ചനിലയില്‍. എഴുപത്തിയൊന്ന്‌ വയസായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെ വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്.

കൊയിലാണ്ടിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍ സിപിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ എത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. സിജിത് ചെയര്‍നോട്ട് ഉപയോഗിച്ച് 30അടി ആഴം ഉള്ള കിണറില്‍ ഇറങ്ങുകയും കൃഷ്ണനെ നെറ്റില്‍ കയറ്റി കരക്കെത്തിക്കുകയും ചെയ്തു.

കിണറ്റില്‍ നിന്നും പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: കമല. മക്കള്‍: സുരേഷ്, പ്രബീഷ്, നിഷ.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബിജുപ്രസാദ് , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹരീഷ്, ഷാജു കെ.സിധീഷ്, ഹേമന്ദ് ബി, എസ്. അരുണ്‍ ഹോം ഗാര്‍ഡുമാരായ മാരായ രാജീവ്, ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.