ചെങ്ങോട്ടുകാവിൽ തെങ്ങിന് തീ പിടിച്ചു (വീഡിയോ കാണാം)


കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ തെങ്ങിന് തീപിടിച്ചു. ഇല്ലത്തു അസീസ് എന്നയാളുടെ വീട്ടുപറമ്പിലെ തെങ്ങിന് ആണ് ഇന്ന് രാവിലെ 10 മണിയോടെ തീപിടിച്ചത്.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന അസ്സി:സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് എത്തുകയും വെള്ളം പമ്പ് ചെയ്ത് തീ കെടുത്തുകയും ചെയ്തു.

തെങ്ങിന്റെ അടിഭാഗത്ത് ചപ്പുചവറുകള്‍ക്ക് തീ ഇട്ടതാണ് തെങ്ങിലേക്ക് തീ പടരാന്‍ കാരണം. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.ശ്രീകാകാന്ത്, വി.കെ.ബിനീഷ്, നിധിപ്രസാദ് ഇ.എം., കെ.രാകേഷ്, ഹോം ഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

വീഡിയോ കാണാം: