ഉത്സവ ലഹരിയില്‍ കൊയിലാണ്ടി; പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 29ന് തുടക്കം


കൊയിലാണ്ടി: കൊയിലാണ്ടിയെ ഉത്സവലഹരിയിലാഴ്ത്താന്‍ പിഷാരികാവ് ക്ഷത്രോത്സവത്തിന് മാര്‍ച്ച് 29 ന് തുടക്കമാകും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ കലാപരിപാടികളോടെ നടത്തുന്ന ഉത്സവം ഏപ്രില്‍ 5 ന് കാളിയാട്ട മഹോത്സവത്തോടെ അവസാനിക്കും.

മാര്‍ച്ച് 29 ന് പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍ ചടങ്ങോടെ ആരംഭിക്കും. ശേഷം മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ്, പുണ്യാഹം, കൊടിയേറ്റം, രാവിലത്തെ പൂജ ശിവപൂജ, പന്തീരടി പൂജ എന്നിവ നടക്കും. പിന്നീട് കൊല്ലം ശ്രീ കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നും ആദ്യ അവകാശവരവ് ശ്രീ പിഷാരികാവില്‍ എത്തുന്നു. ശേഷം കുന്നോറമല ഭഗവതിക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തുകുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ പ്രവേശിക്കുന്നു.

ശേഷം ഉച്ചയ്ക്ക് 1.30? : ഉച്ചപൂജ, വൈകീട്ട് കാഴ്ചശീവേലി, സദനം രാജേഷ് മാരാരുടെ മേളപ്രമാണം, ദീപാരാധന, സോപാന സംഗീതം, രാത്രി 7 മണി കരിമരുന്ന് പ്രയോഗം, രാത്രി 7.15 ന് കേരള കലാമണ്ഡലത്തിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മിഴാവ് തായമ്പക & നൃത്തസന്ധ്യ എന്നിവ നടക്കും.

മാര്‍ച്ച് 30 രണ്ടാം ദിവസം കാഴ്ചശീവേലി മേളപ്രമാണം, രാവിലെ സദനം സുരേഷ് വൈകീട്ട് പോരൂര്‍ ഹരിദാസ് മാരാര്‍ എന്നിവര്‍ അവതരിപ്പിക്കും. രാവിലെ 9.30 ന് ഓട്ടന്‍തുള്ളല്‍, രാത്രി 8 മണിക്ക് തായമ്പക ശ്രീ. ചെര്‍പ്പുളശ്ശേരി രാജേഷ് അവതരിപ്പിക്കുന്നു. രാത്രി 7 മണിക്ക് എ.ബി പ്രൊഡക്ഷന്‍സിന്റെ മെഗാ മ്യൂസിക് നൈറ്റ് നടക്കും.

ഉത്സവാരംഭ ദിവസം മുതല്‍ വലിയ വിളക്ക് വരെ ലളിതാ സഹസ്രനാമ പാരായണം കാഴ്ച ശീവേലിക്ക് ശേഷം ഓട്ടന്‍തുള്ളല്‍, ഉച്ചപൂജക്കുശേഷം ക്ഷേത്രകലകളായ ചാക്യാര്‍കൂത്ത്, സോപാന സംഗീതം. തായമ്പക, കേളിക്കൈ, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, പാഠകം പറയല്‍ രാവിലെയും വൈകുന്നേരവും രാത്രിയും കാഴ്ചശീവേലിയും ഉണ്ടായിരിക്കുന്നതാണ്.

മാര്‍ച്ച് 31 ന് കാഴ്ചശീവേലി മേളപ്രമാണം രാവിലെ 9.30 ഓട്ടന്‍തുള്ളല്‍ രാത്രി 7 മണിക്ക് തായമ്പക തുടര്‍ന്ന് രാത്രി 7 മണിക്ക് തിരുവനന്തപുരം ബ്രഹ്‌മപുത്ര അവതരിപ്പിക്കുന്ന നാടകം ‘ഓംകാരനാഥന്‍’ എന്നിവ നടക്കും.

2024 ഏപ്രില്‍ 1 ന് നാലാം ദിവസം രാവിലെ 9.30 ഓട്ടന്‍തുള്ളല്‍ രാത്രി 8 മണിക്ക തായമ്പക ശ്രീ. ആലങ്കോട്ട് മണികണ്ഠന്‍
രാത്രി 7 മണി ഊത്താല നാടന്‍ കലാപഠന കേന്ദ്രം കടത്തനാട് അവതരിപ്പിക്കുന്ന ‘ ദൃശ്യ ശ്രാവ്യ ആവിഷ്‌കാരം നാടന്‍കലാസംസ്‌കൃതി 1 ഊത്താല നാടന്‍ കലാ പഠന സംഘം അവതരിപ്പിക്കുന്ന ‘കൈ കൊട്ട് പെണ്ണേ..’എന്നിവയും അരങ്ങേറും. ഏപ്രില്‍ 2 ന് ചൂരക്കാട്ടുകര ശ്രീ ദുര്‍ഗ്ഗാ തിയേറ്റേഴ്സിന്റെ 23-ാമത് കലോപഹാരം ശ്രീദുര്‍ഗാ തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം ഹിരണ്യന്‍ എന്നിവ അരങ്ങേറും.

ഏപ്രില്‍ 3 ന് ചെറിയ വിളക്ക് കാഴ്ചശീവേലി മേളപ്രമാണം കാലത്ത് കാഴ്ചശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശ വരവ് കോമത്ത് പോക്ക്’, രാവിലെ 9.30: ഓട്ടന്‍തുള്ളല്‍ വൈകീട്ട് 4 മണിക്ക് പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി
രാത്രി 7 മണിക്ക് പ്രശസ്ത പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ‘ഗാനമേള അവതരണം യുവ എന്റര്‍ടൈന്റ്‌മെന്റ് എന്നിവ നടക്കും.

ഏപ്രില്‍ 4 ന് വലിയ വിളക്ക് ദിവസം കാഴ്ചശീവേലി മേളപ്രമാണം കാലത്ത് മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ക്കുല വരവ്, വസൂരിമാല വരവ് വൈകുന്നേരം 3 മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിലെത്തിച്ചേരുന്നു. രാത്രി 11 മണിക്കുശേഷം പുരെതഴുന്നള്ളിപ്പ്

എട്ടാം ദിവസം ഏപ്രില്‍ 5 ന് കാളിയാട്ടം ദിനത്തില്‍ വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകള്‍ മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നു. ശേഷം കരിമരുന്ന് പ്രയോഗം.

സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാന നാന്ദകം പുറത്തെഴുന്നള്ളിച്ച് പാലച്ചുവട്ടിലേക്ക് നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം ശ്രീ കലാമണ്ഡലം ശിവദാസമാരാരുടെ നേതൃത്വത്തില്‍ വിദഗ്ദ്ധരായ മേളക്കാരുടെ പാണ്ടിമേളത്തിനുശേഷം ക്ഷേത്ര കിഴക്കെ നട വഴി നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റാനിറങ്ങി തിരിച്ച് പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിന് ശേഷം ക്ഷേത്രത്തിലെത്തി രാത്രി 11.30ന് ശേഷം 12.00 മണിക്കുള്ളില്‍ വാളകം കൂടുന്നു.