സുസ്ഥിര ഭാവിക്ക് വേണം ലിംഗസമത്വം; തുല്യതാ സംഗമത്തിൽ ചർച്ച നടത്തി നൊച്ചാട് ഗ്രാമപഞ്ചായത്ത്


 

നൊച്ചാട്: ലിംഗസമത്വം, സുസ്ഥിര ഭാവിക്ക് എന്ന വിഷയത്തിൽ ചർച്ചയും സെമിനാറും സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്തും, കുടുംബശ്രീയും, കേരളാ ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായാണ് തുല്യതാ സംഗമം നടത്തിയത്.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശാരദാ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു. സെമിനാറിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവ്വാഹക സമതി അംഗം എൻ ശാന്തകുമാരി വിഷയം അവതരിപ്പിച്ചു. ലിംഗസമത്വം, സുസ്ഥിര ഭാവിക്ക് എന്നത് ഐക്യരാഷ്ട്രസംഘടനയുടെ ഈ വർഷത്തെ വനിതാദിന സന്ദേശമാണ്. ഇതിനെ ആസ്പദമാക്കിയാണ് സംഗമത്തിലെ സെമിനാറുകളും ചർച്ചയും നടത്തിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ, സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശോഭനാ വൈശാഖ്, ബിന്ദു അമ്പാളി, പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.എം ഗീത, ദിലീപ് കണ്ടോത്ത് തുടങ്ങിയവർ ചർച്ചയിൽ ആശംസകളർപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ശോണിമ സ്വാഗതവും, പി.പി ശ്രീജ നന്ദിയും പറഞ്ഞു.