നന്തിയിലെ നാട്ടുകാർക്ക് ഇനി യാത്ര സുഗമം റോഡ്; ഇരുപതാം മൈൽ -റെയിൽവേ ലൈൻ റോഡ് ഉദ്ഘാടനം ചെയ്തു
നന്തി ബസാർ: നന്തിക്കാർക്കായി നല്ല റോഡൊരുങ്ങി. മൂടാടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ദേശീയ പാതയിൽ നിന്ന് ഇരുപതാം മൈൽ – റെയിൽവേ ലൈൻ റോഡ് ആണ് നിർമ്മിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നാലു ലക്ഷത്തി നാൽപതിനായിരം രുപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മുടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എ.വി.ഉസ്ന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെബർമാരായ കെ. ജീവാ, നന്ദൻ മാസ്റ്റർ, സുഹറഖാദർ എന്നിവർ സംസാരിച്ചു. ടി.കെ നാസർ നന്ദി പറഞ്ഞു. ഈ റോഡിനായി നാട്ടുകാരും സന്നദ്ധ സംഘടനകളും ഒന്നര ലക്ഷത്തോളം രൂപ വേറെയും ചിലവഴിച്ചിട്ടുണ്ട്.