അനധികൃത കച്ചവട സ്റ്റാളുകള്‍ അടച്ച് പൂട്ടുക’; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ്
പേരാമ്പ്ര: പേരാമ്പ്രയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സ്റ്റാളുകള്‍ അടച്ച്പൂട്ടണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന് കീഴില്‍ ചെമ്പ്ര റോഡിലെ റെഗുലേറ്ററി മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലത്ത് കാര്‍ഷിക വിപണന മേള എന്ന പേരില്‍ തുടങ്ങാനിരിക്കുന്ന ഷോപ്പിംഗ്മാള്‍ ഗ്രാമപഞ്ചായത്തിന്റെ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് കച്ചവടത്തിന് തയ്യാറെടുക്കുന്നതെന്ന് വ്യാപാര വ്യവസായി അംഗം ഷാജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ചെറുകിട വ്യാപാരികളുടെ കച്ചവടത്തിന് ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം രാമചന്ദ്രന്‍ ഗുഡ് വില്‍’ ടി. സോമന്‍, സി.കെ ചന്ദ്രന്‍, സന്തോഷ് ഫര്‍ണിച്ചര്‍, അബ്ദുല്‍സലാം കെ.കെ, ഷാഹുല്‍ ഹമീദ്, മജീദ് കച്ചിന്‍സ് എന്നിവര്‍ സംസാരിച്ചു.
പി. ദാസന്‍ സ്വാഗതം പറഞ്ഞു. ഷാജു ഹൈലൈറ്റ് അധ്യക്ഷത വഹിച്ചു. നിര്‍മല സജീവ് നന്ദി പറഞ്ഞു. പി.എം ചന്ദ്രന്‍, സന്തോഷ് ഫര്‍ണിച്ചര്‍, അനിത, സത്യന്‍ പ്രയാഗ്, ബഷീര്‍ കച്ചേരി, നിസാര്‍, ഷബീര്‍, ഉണ്ണികൃഷ്ണന്‍, അനീഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.