ചികിത്സയേക്കാൾ എളുപ്പം പ്രതിരോധം; ടി.ബി അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി കൊയിലാണ്ടിയിൽ സെമിനാർ നടത്തി


കൊയിലാണ്ടി: തടയാൻ കഴിയുന്നതും ഭേദപ്പെടുത്താവുന്നതുമായ ക്ഷയ രോഗം പകർച്ചവ്യാധിയായി തുടരുന്നത് തടയാനായി ബോധവത്കരണ സെമിനാർ നടത്തി. കൊയിലാണ്ടി നഗരസഭയും കുടുംബശ്രീയും ജില്ലാ ടി.ബി സെൽ എന്നിവർ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു.

നഗരസഭ കൗൺസിലർമാർക്കും സി ഡി എസ് അംഗങ്ങൾക്കുമായി സംഘടിപ്പിച്ച യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷ സി.പ്രജില അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു മാസ്റ്റർ, കെ.എ ഇന്ദിര, പി.കെ. നിജില, ജില്ലാ ടി.ബി. ആൻ്റ് എയ്ഡ്സ് കൺട്രോളർ ഡോ.പി.പി.പ്രമോദ് കുമാർ, ഡി.ടി.സി.സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ശ്രീ.അബ്ദുൾ സലാം, കെ.എ ഐ.സി.ടി.സി.കൗൺസിലർ എസ്.ശ്രീലേഖ, ടി. ശരത് സത്യൻ, ടി.പി. സവിത, നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രമേശൻ സി.ഡി.എസ്.അധ്യക്ഷമാരായ എം.പി.ഇന്ദുലേഖ, കെ.കെ.വിപിന എന്നിവർ സംസാരിച്ചു.