പൊയില്‍ക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് നാളെ കൊയിലാണ്ടിയില്‍ ട്രാഫിക് നിയന്ത്രണം- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: പൊയില്‍ക്കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കിന് സാധ്യതയുളളതിനാല്‍ നാളെ വൈകുന്നേരം മൂന്നുമണിമുതല്‍ കൊയിലാണ്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ ഇവയാണ്:
കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കൊയിലാണ്ടി നഗരത്തില്‍ നിന്നും താമരശേരി റോഡ് വഴി ഉള്ള്യേരി വഴി കോഴിക്കോടേക്ക് പ്രവേശിക്കുക.
തിരുവങ്ങൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അത്തോളി ഉള്ള്യേരി വഴി വഴിതിരിച്ചുവിടും.
നഗരത്തിനുള്ളില്‍ നിന്നുംവരുന്ന വാഹനങ്ങള്‍ കഴിയുന്നതും ഗതിമാറ്റിവിടാന്‍ ശ്രമിക്കും.
ചെറിയവാഹനങ്ങള്‍ പ്രയാസം കൂടാതെ കടന്നുപോകാന്‍ കഴിയുന്ന സാഹചര്യമാണെങ്കില്‍ കടത്തിവിടും. നിയന്ത്രണം ആവശ്യംവരികയാണെങ്കില്‍ പൊയില്‍ക്കാവ് ടച്ചു ചെയ്യാതെ കടന്നുപോകുന്ന തരത്തില്‍ വഴിതിരിച്ചുവിടും.