നടുവണ്ണൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ യാത്രയയ്പ്പും ഗാന്ധി പ്രതിമാ അനാച്ഛാദനവും ഇന്ന്
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഇന്ന് നടക്കും. മൂന്ന് മണിക്ക് നടക്കുന്ന പരിപാടി ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ഈ വര്‍ഷം സ്കൂളില്‍ നിന്ന് വിരമിക്കുന്ന ചിത്രകലാ അധ്യാപകന് കെ സി രാജീവന് സ്കൂളിനായി നിര്‍മ്മിച്ചു നല്കിയ ഗാന്ധി പ്രതിമ അനാച്ഛാദനവും മന്ത്രി നിര്‍വഹിക്കും. പ്രധാനാധ്യാപകന് ടി. മുനാസ്, അധ്യാപകരായ കെ.സി. രാജീവന്, ടി.എം. സുരേഷ് ബാബു. എന്‍.കെ. പങ്കജാക്ഷി എന്നിവര്‍ക്കുള്ള യാത്രയയപ്പ് പരിപാടിയില്‍ കെ.എം. സച്ചിന് ദേവ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
എം. കെ. രാഘവന് എം.പിമുഖ്യാഥിതിയായിരിക്കും. വിരമിക്കുന്ന ചിത്രകലാ അധ്യാപകന് കെ.സി. രാജീവന് ആദര സൂചകമായി ചിത്രകലാ പ്രദര്‍ശനവും ഉണ്ടായിരിക്കും.