‘ജീവനക്കാരെ സര്‍ക്കാര്‍ വഞ്ചിക്കുന്നു’; ശമ്പള നിഷേധത്തിനെതിരെ കൊയിലാണ്ടിയില്‍ പ്രതിഷേധ ധര്‍ണ്ണയുമായി എന്‍.ജി.ഒ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച്
കൊയിലാണ്ടി: കേരള സര്‍ക്കാരിന്റെ ശമ്പള നിഷേധത്തിനെതിരെ കൊയിലാണ്ടിയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച്.
സമയബന്ധിതമായി ശമ്പളം നല്കാതെ ജീവനക്കാരെ ദുരിതത്തിലാക്കി വഞ്ചിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ് പ്രസ്താവിച്ചു.
എന്‍ജി ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ശമ്പളനിഷേധത്തിനെതിരെ കൊയിലാണ്ടി സബ് ട്രഷറിക്കു മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് എം.ഷാജി മനേഷ് അധ്യക്ഷത വഹിച്ചു. പ്രദീപ് സായ്‌വേല്‍, വി.കെ സുധീഷ് കുമാര്‍, കെ. അനില്‍കുമാര്‍, ടി.ടി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.