റേഡിയേഷന് ഫിസിക്സില്‍ ലെക്ച്റര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍, ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളറിയാം
റേഡിയേഷന് ഫിസിക്സില്‍ ലെക്ച്റര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റേഡിയോ തെറാപ്പി വിഭാഗത്തില്‍ ലെക്ച്റര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍, റേഡിയേഷന് ഫിസിക്സ് തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവ്.
ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്.സി ഫിസിക്സ് രണ്ടാം ക്ലാസ്സ് ബിരുദവും റേഡിയോളജിക്കല്‍ ഫിസിക്സില്‍ ഒരു വര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ റേഡിയേഷന് ഫിസിക്സ്, മെഡിക്കല്‍ റേഡിയേഷന് ഫിസിക്സ്, മെഡിക്കല്‍ ഫിസിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ആര്‍എസ്ഒ ലെവല്‍ കകക സര്‍ട്ടിഫിക്കറ്റ് എന്നിവയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 57,700 മുതല്‍ 1,82,400 വരെയാണ് ശമ്പളം.
18 മുതല്‍ 41 വരെ പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് നാലിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പിആന്ഡ്ഇ ) അറിയിച്ചു. ഫോണ്‍ : 0484-2312944.
ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്.
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, മോട്ടോര്‍ ബോട്ട് ഡ്രൈവിങ് ലൈസന്‍സും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, മോട്ടോര്‍ ബോട്ടിന്റെ റിപ്പയര്‍ സംബന്ധിച്ച് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം, നീന്താനുള്ള അറിവ് എന്നിവയാണ് ആവശ്യമായ യോഗ്യതകള്‍.
168 സെ.മീ ഉയരം, 81 സെ.മീ നെഞ്ചളവ് 5 സെ.മീ എക്സ്പാന്ഷന് എന്നീ ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കേണ്ടതാണ്. (പട്ടികജാതി / പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയരം 160 സെ.മീ, നെഞ്ചളവ് 81 സെ.മീ 5 സെ.മീ എക്സ്പാന്ഷന്) . 25 നും 41 നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 26500 മുതല്‍ 60700 രൂപ വരെയാണ് ശമ്പളം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് അഞ്ചിനകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.