അത്തോളി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ ദുബായില്‍ വാഹനമിടിച്ച് മരിച്ചു


അത്തോളി: ദുബായിലുണ്ടായ വാഹനാപകടത്തില്‍ അത്തോളി സ്വദേശി മരിച്ചു. കൊങ്ങന്നൂര്‍ പേനമലയില്‍ ഷാജിയുടെ മകന്‍ ഉമ്മര്‍ ഫാറൂഖ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.

ഫുജിറ ഹൈവേയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുബായിലെ ബിസ്മി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഒരുമാസം മുമ്പാണ് ഉമ്മര്‍ ഫാറൂഖ് ദുബായില്‍ എത്തിയത്. മൃതദേഹം എംബാം ചെയ്ത് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളിലാണ് കെ.എം.സി.സി ഭാരവാഹികള്‍.

ഉപ്പ: ഷാജി. ഉമ്മ: ഷജിന. സഹോദരി: നിഹാല.