‘സപ്ലൈകോ ഉത്പന്നങ്ങളുടെ സബ്സിഡി കുറച്ച് സർക്കാർ വില വർധിപ്പിച്ചു’; പ്രതിഷേധ ധര്‍ണയുമായി കൊയിലാണ്ടി മഹിളാ കോണ്‍ഗ്രസ്
കൊയിലാണ്ടി: മാവേലി സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ സബ്ബ്സിഡി വെട്ടിക്കുറച്ച് സർക്കാർ വിലക്കയറ്റം രൂക്ഷമാക്കിയെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ഡിപ്പോക്ക് മുമ്പിൽ ഒഴിഞ്ഞ കലം ഉടച്ച് പ്രതിഷേധ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളീധരൻ തൊറോത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അരുൺ മണമൽ, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളായ തങ്കമണി ചൈത്രം, ശ്രീജാ റാണി, പി.പി നാണി, കെ.എം സുമതി, ബ്ലോക്ക് ഭാരവാഹികളായ ഷെരീഫ, റീജ, മണ്ഡലം പ്രസിഡന്റുമാരായ ലാലിഷ, എ.എം. ദേവി എന്നിവർ പ്രസംഗിച്ചു.