ഇനി ഇവിടെ കുണ്ടും കുഴിയും പേടിക്കാതെ പോകാം; ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പ്രവൃത്തി നടത്തിയ അരിക്കുളം മാവട്ട് പിലാച്ചേരി മുക്ക് നെല്ലേരി കുളങ്ങരത്താഴെ റോഡ് തുറന്നു


കൊയിലാണ്ടി: അരിക്കുളം മാവട്ട് പിലാച്ചേരി മുക്ക്- നെല്ല്യേരി കുളങ്ങരത്താഴ റോഡിലൂടെ ഇനി കുണ്ടും കുഴിയും പേടിക്കാതെ പോകാം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടത്തിയ റോഡ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ അധ്യക്ഷനായിരുന്നു. ടി.എം.രജില സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ബിനി, ശശി, എന്‍.വി.എം.ചന്ദ്രിക എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഷീജ നന്ദി പറഞ്ഞു.