‘കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര, കേരള സർക്കാരുകൾക്ക് ഒരേ നിലപാട്’; ഡൽഹി കർഷക സമരത്തിന് ഐക്യദാര്‍ഡ്യവുമായി പേരാമ്പ്ര സ്വതന്ത്ര കർഷക സംഘം
പേരാമ്പ്ര: കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര, കേരള സർക്കാരുകൾക്ക് ഒരേ നിലപാടാണ് ഉള്ളതെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ഡൽഹി കർഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് സ്വതന്ത്ര കർഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് മൊയ്തു വീർക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ്, ഒ.മ്മു, ടി.കെ ഇബ്രാഹിം, ഇ. ഷാഹി, ടി.പി മുഹമ്മദ്, കെ.പി റസാഖ്, പി.സി മുഹമ്മദ് സിറാജ്, അബ്ദുൽകരീം കോച്ചേരി, സി.പി കുഞ്ഞമ്മദ്, പി.കെ റഹീം, കോമുമ്മൽ മുഹമ്മദലി, എൻ.റസാഖ്, കെ.ടി കുഞ്ഞമ്മത്, വി.പി.കെ അബ്ദുളള, എം.ടി ഹമീദ്, സി.മൊയ്തു, പി.എം ബീരാൻ കോയ, കെ.കെ യൂസഫ്, സി.അബ്ദുറഹിമാൻ എന്നിവര്‍ പ്രസംഗിച്ചു.