കരൾ രോഗ ചികിത്സയിലിരിക്കെ മരണപെട്ടു; അനാഥമായ രവീന്ദ്രന്റെ കുടുംബത്തിന് സഹായമായി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്


കാഞ്ഞിലശ്ശേരി: ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കാഞ്ഞിലശ്ശേരി കുട്ടിരാരിശ്ശൻകണ്ടി രവീന്ദ്രൻ. എന്നാൽ അപ്രതീക്ഷിതമായി കരൾ രോഗം തന്നെ ബാധിച്ചപ്പോഴും പൂർണ്ണ ആരോഗ്യ വനായി തിരികെ വരണമെന്ന പ്രാർത്ഥനയിലായിരുന്നു ഒരു കുടുംബം മുഴുവൻ. സഹായത്തിനായി നാട്ടുകാരും ഒപ്പം കൂടി. എന്നാൽ രോഗത്തിന് കീഴടങ്ങി രവീന്ദ്രൻ മരണപെട്ടു. എന്നാൽ ആരോരും ആശ്രയമില്ലാത്ത കുടുംബത്തിനെ അനാഥമാകാതെ ഒപ്പം നിന്ന് നാട്ടുകാരും കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റും.

രവീന്ദ്രന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഫണ്ട് സമാഹരിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ തുടങ്ങിയ കമ്മിറ്റി ഇപ്പോൾ കുടുംബസഹായ കമ്മിറ്റി എന്ന നിലക്കാണ് പ്രവർത്തിക്കുന്നത്. കുടുംബാംഗങ്ങൾക്ക് ഷാനസഹായം കൈമാറി. കൺവീനർ വേണുഗോപാൽ കാഞ്ഞിലശ്ശേരിക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് മൻസൂർ മുണ്ടോത്ത്‌ ആണ് ഫണ്ട് കൈമാറിയത്. സഹായ കമ്മിറ്റി അസോസിയേഷൻ കൊയിലാണ്ടി കോർഡിനേറ്റർ ഇല്യാസ് ബഹസ്സനും പങ്കെടുത്തു.

കിടപ്പുരോഗികളായ അച്ഛനും അമ്മയും ഒപ്പം ഭാര്യയും പ്ലസ്ടു വിദ്യാർത്ഥിയായ മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പെയിന്റിങ് തൊഴിലാളി ആയിരുന്ന രവീന്ദ്രൻ.