ജലക്ഷാമമനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളവുമായി കൊയിലാണ്ടി നഗരസഭ; ജലവിതരണത്തിന് പെരുങ്കുനിയില്‍ തുടക്കം


കൊയിലാണ്ടി: നഗരസഭ 2021 – 22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ ജലക്ഷാമമനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാലാം വാര്‍ഡിലെ പെരുങ്കുനിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില അധ്യക്ഷയായി.

പി. സിജീഷ്, ബാവ കൊന്നേങ്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ സ്വാഗതവും സുബിഷ നന്ദിയും പറഞ്ഞു.