ഇനി പഠനം സൗകര്യത്തോടെ; മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപ്പ് വിതരണം ചെയ്ത് മൂടാടി ഗ്രാമപഞ്ചായത്ത്


Advertisement

മൂടാടി: ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികളുടെ മക്കള്‍ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. ബിരുദ – ബിരുദാനന്തര ബിരുദം – പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഗ്രാമസഭ മുഖാന്തരം തെരഞ്ഞെടുത്താണ് ലാപ്‌ടോപ് വിതരണം നടത്തിയത്.

Advertisement

അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പ് ലഭിച്ചത്. രണ്ടുലക്ഷത്തോളം രൂപയാണ് ഇതിനായി വിനിയോഗിച്ചത്.

Advertisement

പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ വിതരണം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് സ്വാഗതം പറഞ്ഞു.

Advertisement