മുടികൊഴിച്ചിലിനോട് പറയാം നോ; മുടി തഴച്ചു വളരാനിതാ 5 എളുപ്പവഴികള്‍


സ്ത്രീകളും പുരുഷന്മാരും അടക്കം ഒട്ടുമിക്ക പേരുടെയും പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പോഷകക്കുറവും, ഹോര്‍മോണ്‍ വ്യതിയാനവും തുടങ്ങിയവയാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങള്‍. അതുകൊണ്ടു തന്നെ മുടികൊഴിച്ചില്‍ വന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായി മുടി പരിചരിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ മുടി കൊഴിച്ചില്‍ ദിനം തോറും വര്‍ധിക്കും.

എന്നാല്‍ അമിത അളവില്‍ മുടി കൊഴിയുകയാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടതാണ്. തുടക്കത്തിലുള്ള മുടികൊഴിച്ചിലിന് വീട്ടില്‍ തന്നെയുള്ളവ പരീക്ഷിച്ച് നോക്കാവുന്നതാണ്. അത്തരത്തില്‍ അധികചിലവില്ലാതെ വീട്ടില്‍ തന്നെ വെച്ച് പരീക്ഷിച്ച് നോക്കാന്‍ പറ്റുന്ന അഞ്ച് സിംപിള്‍ ടിപ്‌സ് ഇതാ.

വെളിച്ചെണ്ണ

മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ആഴ്ചയില്‍ മൂന്ന് ദിവസം വെളിച്ചെണ്ണ തേച്ച് മസാജ് ചെയ്യുന്നത്‌ മുടി വളര്‍ച്ചയെ സഹായിക്കും.

കറ്റാര്‍ വാഴ

വെളിച്ചെണ്ണ പോലെ തന്നെ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. മാത്രമല്ല പതിവായി കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ചാല്‍ താരന്‍ കുറയുകയും ചെയ്യും.

ചെമ്പരത്തി

മുടിയുടെ പരിചരണത്തിന് മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. ആഴ്ചയില്‍ രണ്ട് ദിവസം ചെമ്പരത്തി അരച്ചെടുത്ത് തലയില്‍ തേച്ചു പിടിപ്പിക്കാം. ശേഷം 5മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. താരന്‍ മൂലമുള്ള ചൊറില്‍ കുറയ്ക്കാനും ചെമ്പരത്തി സഹായിക്കും.

ഉലുവ

കഞ്ഞിവെള്ളത്തിനൊപ്പം അല്‍പം ഉലുവ ചേര്‍ത്ത് തലമുടി കഴുകുന്നത് നല്ലതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താല്‍ മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും

തൈര്

മുടി കൊഴിച്ചില്‍ മാറാനായി മുടി ഷാംപൂ ചെയ്ത ശേഷം അരകപ്പ് തൈര് പുരട്ടി കഴുകുന്നത് നല്ലതാണ്. ഇതിലൂടെ മുടിക്ക് മികച്ച ആരോഗ്യവും ലഭിക്കും.