മഴക്കാലപൂർവ്വ രോഗങ്ങൾ തടയാൻ ഒരുങ്ങി അരികുളം ഗ്രാമപഞ്ചായത്ത്
അരിക്കുളം: മഴക്കാലപൂർവ രോഗം തടയാനൊരുങ്ങി അരിക്കുളം ഗ്രാമപഞ്ചായത്ത്. എഫ്.എച്ച്.സിയോട് കൈകോർത്താണ് ഇൻ്റർസെക്ടാൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഴക്കാലപൂർവ്വ രോഗ പ്രതിരോധ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾ, ആശ, അരോഗ്യ വോളന്റിയർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പരിപാടിയിൽ കെ.പി.രജനി അധ്യക്ഷത വഹിച്ചു. മെയ് 15നുള്ളൽ വാർഡ്തലത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തന കലണ്ടറും ,രൂപരേഖയും ക്യാമ്പിൽ അംഗികരിച്ചു.ആരോഗ്യസ്ഥിരം സമിതി ചെയർമാൻ എൻ.വി.നജീഷ് കുമാർ,മെഡിക്കൽ ഓഫിസർ സി. സ്വപ്ന, സെക്രട്ടറി കെ.വി.സുനില കുമാരി, എച്ച് ഐ മുജിബ് റഹിമാൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.