ഇത് പത്തരമാറ്റ് തങ്കമായ മനസ്സ്; അമ്മയുടെ ഓർമ്മയ്ക്കായി സ്വർണ്ണ ചെയിൻ പാലിയേറ്റിവ് കെയറിനു സംഭാവന ചെയ്ത് മേപ്പയ്യൂർ സ്വദേശി


മേപ്പയ്യൂർ: അമ്മയുടെ ഓർമ്മയ്ക്കായി സ്വർണ്ണ ചെയിൻ പാലിയേറ്റിവ് കെയറിനു സംഭാവന ചെയ്ത് മേപ്പയ്യൂർ സ്വദേശി. കൂനംവെളളിക്കാവ് സി.പി.എം നോർത്ത് ബ്രാഞ്ച് മെമ്പർ ബാലകൃഷ്ണൻ ജുബി ഗൃഹയാണ് സ്വർണ്ണം സംഭാവന നൽകിയത്.

തന്റെ മാതാവ് ചേരിക്കുന്നുമ്മൽ മാണിയമ്മയുടെ ഒന്നര പവൻ സ്വർണ്ണ ചെയ്‌നാണ് അമ്മയുടെ ഓർമ്മയ്ക്കായി സുരക്ഷ പാലിയേറ്റീവിന് സംഭാവന നൽകിയത്.

സുരക്ഷ പാലിയേറ്റീവ് സെക്രട്ടറി .എം രാജൻ മാസ്റ്റർ ഏറ്റ് വാങ്ങി. പാലിയേറ്റീവ് എക്സിക്യൂട്ടീവ് അംഗം ആർ.വി.അബ്ദുള്ള, ബ്രാഞ്ച് സെക്രട്ടറി സി.എം ശ്രീനിവാസൻ, കുഴിച്ചാലിൽ ശങ്കരൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.