വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ച് ചേമഞ്ചരി പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയര്‍


ചേമഞ്ചേരി: വി കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ചേമഞ്ചേരിയുടെ കീഴിലുള്ള പാണക്കാട് പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് വളണ്ടിയര്‍ സംഗമം നടത്തി. പുറക്കാട് അകലാപുഴ ഹൗസ് ബോട്ടില്‍ നടന്ന സംഗമത്തില്‍ സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി വിശുദ്ധ റംസാനില്‍ നോമ്പ് തുറക്ക് ഈത്തപയ ചലഞ്ച് നടത്താന്‍ തീരുമാനിച്ചു.

ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചടങ്ങില്‍ വികെയര്‍ ചെയര്‍മാന്‍ വെങ്ങളം റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എംപി. മൊയ്തീന്‍കോയ സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി സി. ഹനീഫ മാസ്റ്റര്‍, മണ്ഡലം കോ-ഓഡിനേറ്റര്‍ ഹാഷിം കോയ തങ്ങള്‍ സംസാരിച്ചു.

തുടര്‍ന്ന് മുനിസിപ്പല്‍ കൗണ്‍സിര്‍ എ. അസീസ് മാസ്റ്റര്‍. എന്‍.പി ജാഫര്‍ ദാരിമി, പി.ടി.എച്ച് ജില്ല കോ ഓഡിനേറ്റര്‍
എം.ടി മുഹമ്മദ് മാസ്റ്റര്‍ ക്ലാസ്സ് എടുത്തു. ആലികൊയ ഹിദായത്ത് കെ.കെ മുഹമ്മദ് കൊളക്കാട,് ടി.എം ലത്തീഫ് ഹാജി മൂസ്സ മുക്കാടി എന്നിവര്‍ സംസാരിച്ചു. റഹീന അഷറഫ് നന്ദി പറഞ്ഞു.