കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ ചെയ്യാന്‍ താത്പര്യമുളളവരാണോ?; ഡിപ്ലോമ ഇന്‍ കമ്പൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റവെയര്‍), ഡിപ്ലോമ ഇന്‍ കമ്പൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ( ടാലി), ഡാറ്റാ എന്‍ട്രി ഓഫീസ് ആന്‍ഡ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അവസാന തിയ്യതി : ഫെബ്രുവരി 20. പട്ടികജാതി/പട്ടികവര്‍ഗ/ഒഇസി വിദ്യാര്‍തഥികള്‍ക്ക് കോഴ്‌സ് സൗജന്യമാണ്. ഫോണ്‍ : 0495 2720250, 9745208363.