പേരാമ്പ്ര ആസ്ഥാനമാക്കി താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു; തഹസില്‍ദാര്‍ സി.പി.മണിയ്ക്ക് താലൂക്ക് വികസന സമിതിയുടെ യാത്രയയപ്പ്


കൊയിലാണ്ടി: കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണിയ്ക്ക് താലൂക്ക് വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ യോഗത്തില്‍ യാത്രയയപ്പ് നല്‍കി. താലൂക്ക് വികസന സമിതിയെ ജനകീയമാക്കുന്നതിന് മുഖ്യപങ്കുവഹിക്കുകയും, സംസ്ഥാന സര്‍ക്കാറിന്റെ മികച്ച തഹസില്‍ദാര്‍ക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തയാളാണ് സി.പി.മണി.

നഗരസഭാ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊയിലാണ്ടി നഗരസഭയ്ക്ക് വേണ്ടി ചെയര്‍പേഴ്‌സനും താലൂക്ക് വികസന സമിതിക്ക് വേണ്ടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബുവും ഉപഹാരം നല്‍കി. പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവിശ്യമുയര്‍ന്നു.

ചക്കിട്ടപ്പാറ, ചെമ്പനോട, കൂരാച്ചുണ്ട് മലയോര മേഖലയിലെ പൊതുജനത്തിന് വിവിധ ആവിശ്യത്തിന് 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.കെ അജിത്ത്, വി.പി ഇബ്രാഹിം കുട്ടി, രാജന്‍ വര്‍ക്കി, രാജേഷ് കീഴരിയൂര്‍, സി.ചാത്തപ്പന്‍ മാസ്റ്റര്‍, എ.സി.ബാലകൃഷ്ണന്‍, പി.എം.മുഹമ്മദലി, സുരേഷ് മേലേപ്പുറത്ത്, റഷീദ് മുയിപ്പോത്ത്, എടത്തില്‍ ബാലകൃഷ്ണന്‍ വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.[mid]