ശാരീരിക പരമിതികള്‍ മറന്ന് അവര്‍ ആഘോഷിച്ചു; ‘സ്‌നേഹക്കൂട്ടില്‍’ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ച് മൂാടാടി ഗ്രാമ പഞ്ചായത്ത്


മൂടാടി: ആടിയും പാടിയും ആഘോഷമാക്കി മൂടാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ സ്‌നേഹക്കൂട്ടില്‍’ ഭിന്നശേഷി കലോത്സവം.
ശാരീരികപരിമിതികള്‍ മറന്നുകൊണ്ട് എല്ലാവരും പരിപാടിയില്‍ പങ്കെടുത്തു.

മൂടാടി ഗ്രാമപഞ്ചായത്ത് ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി കലോത്സവം സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജനപ്രതിനിധികളായ ഷീജ പട്ടേരി, കെ. ജീവാനന്ദന്‍ മാസ്റ്റര്‍ എം.കെ. മോഹനന്‍. എം.പി. അഖില, റഫീഖ് പുത്തലത്ത്, സുഹറ ഖാദര്‍, എ.വി. ഹുസ്‌ന, വി.കെ. രവീന്ദ്രന്‍ എന്നിവരും മുഖ്യ അതിഥികളായി.

വാസു മാസ്റ്റര്‍ മൂടാടി, രണ്‍ധീപ് എന്നിവരും ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ അജ്ഞലി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യൂസഫ് ചങ്ങരോത്തിനെ ആദരിച്ചു. പരിപാടി അവതരിപ്പിച്ചവര്‍ക്കെല്ലാം ഉപഹാരവും നല്‍കി.