ചേമഞ്ചേരിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; മരിച്ചത് ചേലിയ സ്വദേശിയായ പതിനെട്ട് വയസ്സുകാരന്‍


കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ യുവാവ് മരിച്ചു. ചേലിയ പുനത്തില്‍ മീത്തല്‍ കാളിദാസ്(18) ആണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാളിദാസനെ ആശുപത്രില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ച് കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കല്യാണത്തില്‍ പങ്കെടുത്ത് വരുന്നവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണുളളത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.