മണിയൂരില്‍ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു


മണിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും തെന്നിവീണ് ഗൃഹനാഥന്‍ മരിച്ചു. എളമ്പിലാട് ചെമ്മങ്ങാട്ട് മീത്തല്‍ ബാലനാണ് മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു.

വെള്ളിയാഴ്ച 12.20-ഓടെ സമീപത്തെ വീട്ടിലെ പ്ലാവില്‍ പടര്‍ന്ന വള്ളിയില്‍ നിന്ന് കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍തന്നെ പയ്യോളിയിലെ സ്വകാര്യക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഭാര്യ: കമല.

മക്കള്‍: പ്രബീഷ്, പ്രബിഷ.

മരുമകന്‍: സുജേഷ്.

സഹോദരങ്ങള്‍: പരേതനായ രാജന്‍, അച്യുതന്‍, മാതു.