കോടിക്കല്‍ എവര്‍ഗ്രീന്‍ നഴ്‌സറി ഫെസ്റ്റ്; ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ദൃശ്യാവിഷ്‌ക്കാരമൊരുക്കി യു കെ ജി വിദ്യാര്‍ത്ഥികള്‍
തിക്കോടി: വന്മുഖം കോടിക്കല്‍ ഏവര്‍ഗ്രീന്‍ നഴ്‌സറി സ്‌കൂള്‍ ഫെസ്റ്റില്‍ യുകെജി വിദ്യാര്‍ത്ഥികളായ പിഞ്ചുകുട്ടികള്‍ അവതരിപ്പിച്ച പൊരുതുന്ന ഫലസ്തീന്‍ കുഞ്ഞുമക്കള്‍ക്ക് ഐക്യദാര്‍ഢ്യമൊരുക്കിയ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി.
ഫലസ്തീനില്‍ പിടഞ്ഞു വീണ് മരണപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കൈകളിലേന്തിയും ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിവെപ്പും പിഞ്ചുകുട്ടികളോട് കാണിക്കുന്ന ക്രുരതയും കാണിച്ച നിമിഷം സദസ്സിനെ കണ്ണീരണിയിപ്പിച്ചു.
നഴ്‌സറിയിലെ ടീച്ചര്‍മാരായ ഹഫ്‌സത്ത്,നദീറ,സാബിറ,റോസ്‌ന ജെബിന്‍ എന്നിവരാണ് വിദ്യാര്‍ത്ഥികളെ അണിയിച്ചൊരുക്കിയത്. യു.കെ.ജി. വിദ്യാര്‍ത്ഥികളായ റയ്യാന്‍ ഇബ്രാഹിം, അഫ്ഫാഖ്, ഹായാന്‍, ഖദീജ റഫീഖ്, ഐസ മെഹറിന്‍ ,ഷഹസ മെഹറിന്‍, എന്‍സ ഖദീജ, അഫ്രിന്‍, മൈമൂന, നസ്റിന്‍ അഷ്മിക, അമിത്, ഫൈസാന്‍, മുഹമ്മദ് റിശാന്‍ എന്നി വിദ്യാര്‍ത്ഥികളാണ് പരിപാടി അവതരിപ്പിച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.