അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ വിധി; രണ്‍ജീത് ശ്രീനിവാസന് വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി
ആലപ്പുഴ: അഭിഭാഷകനും ബി.ജെ.പി നേതാവുമായിരുന്ന രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷയ്ക്ക് വിധിച്ച് കോടതി. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് പ്രസ്താവിച്ചുകൊണ്ടാണ് വിധി കോടതി വിധി പ്രഖ്യാപിച്ചത്.
കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരനാണെന്ന് ഈ മാസം കോടതി വിധിച്ചിരുന്നു. ജീവപര്യന്തം തുടങ്ങിയവ കോടതി വിധിച്ചിട്ടുണ്ട്. കേരളത്തില്‍ അപൂര്‍വ്വമായാണ് ഇത്രയധികം പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത്.
രണ്ട് വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. പതിനഞ്ച് പ്രതികളില്‍ പതിനാല് പേരും വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു. പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷമായിരുന്നു ശിക്ഷ വിധിച്ചത്. പ്രതികള്‍ ഏറെയും ചെറുപ്പക്കരാണെന്നും വീട്ടില്‍ മാതാപിതാക്കള്‍ക്കള്‍ക്ക് തുണയായി മറ്റാരും ഇല്ലെന്നാെക്കെയായിരുന്നു പ്രതികളുടെ വാദം.
പ്രതികളില്‍നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ ആറു ലക്ഷം രൂപ രണ്‍ജീത് ശ്രീനിവാസിന്റെ കുടുംബത്തിനു നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.