കൊയിലാണ്ടിയില്‍ അര്‍ഹരായ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ആദ്യഘട്ട കാര്‍ഡ് വിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു. നവകേരള സദസ്സില്‍ ലഭ്യമായ അപേക്ഷകളും ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷകളും പരിശോധിച്ചാണ് കാര്‍ഡുകള്‍ വിതരണം ചെയ്തത്.

കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ ഇന്ദിര ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് സ്വാഗതവും റേഷനിംങ് ഇന്‍സ്‌പെക്ടര്‍ എം. ശ്രീലേഷ് നന്ദിയും പറഞ്ഞു.