കൊയിലാണ്ടിയിലെ അനധികൃത തെരുവ് കച്ചവടങ്ങള്‍ക്കെതിരെ നിവേദനം നല്‍കി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലും പരിസരത്തും അനധികൃതമായി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തെരുവ് കച്ചവടങ്ങള്‍ക്കെതിരെ നിവേദനവുമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.
റവന്യു വകുപ്പിന്റെ സ്ഥലം കയ്യേറി സ്ഥിര ബങ്കുകളും ഷെഡ്കളും സ്ഥാപിച്ചാണ് കച്ചവടം ചെയ്യുന്നതെന്നും ആയതിനാല്‍ ഇത് നിയന്ത്രിക്കാന്‍ നടപടി സ്വീകരകണമെന്ന്് ആവശ്യപെട്ട് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.
കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, കൊയിലാണ്ടി തഹസീല്‍ദാര്‍, കൊയിലാണ്ടി സി.ഐ എന്നിവര്‍ക്കാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കിയത്. പ്രസിഡന്റ് കെ.കെ നിയാസ് നിവേദനം കൈമാറി. പി നൗഷാദ് പി.പി ഉസ്മാന്‍,സത്യന്‍, സബീജ് എന്നിവര്‍ പങ്കെടുത്തു.