തിരുവനന്തപുരം വെളളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം: കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വെട്ടുകാട് സ്വദേശികളായ മുകുനനുണ്ണി (19) ഫെര്‍ഡിന്‍ (1) ലിബിനോണ്‍ (19) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വെള്ളായണി കായലില്‍ വവ്വാ മൂലയിലാണ് സംഭവം.
ഇന്ന് ഉച്ചയോടെയാണ് നാലുവിദ്യാര്‍ത്ഥികള്‍ കായലില്‍ കുളിക്കാനിറങ്ങിയത്. ഇവരോടൊപ്പമുളള മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വിദ്യാര്‍ത്ഥികളും ചെളിയില്‍ കുടുങ്ങി മുങ്ങിതാഴ്ന്നാണ് മരിച്ചത്.
രക്ഷപ്പെട്ട വിദ്യാര്‍ത്ഥി നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് മുന്ന് വിദ്യാര്‍ത്ഥികളെയും പുറത്തെടുത്തത്. പുറത്തെത്തിച്ചപ്പോഴേക്കും മുന്ന് പേരും മരിച്ചിരുന്നു. ഇവിടെ സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നത്.