കോല്‍ക്കളി കലാരംഗത്തെ സേവനത്തിന് അംഗീകാരം; കൊയിലാണ്ടി കൊല്ലം സ്വദേശി പി.പി.മൂസക്കുട്ടിക്ക് ഫോക്ലോര് അവാര്‍ഡ്
കൊയിലാണ്ടി: കേരളാ ഫോക്ലോര് അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായി കോല്‍ക്കളി കലാകാരനായ കൊയിലാണ്ടി കൊല്ലം സ്വദേശി പി.പി.മൂസക്കുട്ടി. കോല്‍ക്കളി രംഗത്തെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
മുപ്പത് വര്‍ഷമായി കോല്‍ക്കളി കലാരംഗത്ത് സജീവമാണ് മൂസക്കുട്ടി. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ കോല്‍ക്കളി അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. കൂടാതെ സ്കൂള്‍ കലോത്സവങ്ങള്‍, കേരളോത്സവം തുടങ്ങിയവയ്ക്കായി വിവിധ ടീമുകളുടെ പരിശീലനകനായും പ്രവര്‍ത്തിച്ചുവരുന്നു.
ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ യുവജനത്സവത്തില് A ഗ്രേഡ് നേടിയ കടലൂര്‍ വന്മുകം ജി.എച്ച്.എസ് ടീമിനെ പരിശീലിപ്പിച്ചത് അദ്ദേഹമായിരുന്നു. അവാര്‍ഡിനര്‍ഹനായ മൂസക്കുട്ടിയെ നാട്ടുകാരും കലാരംഗത്തെ പ്രമുഖരും അഭിനന്ദിച്ചു.