പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പച്ചക്കറി കൃഷി തുടങ്ങാന്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്; ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിക്ക് തുടക്കമായി


കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല ടീച്ചര്‍ ഗ്രൂപ്പടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല നടീല്‍ ഉദ്ഘാടനം ചെയ്തു.

മുതുവനയിലെ ഐരാണിക്കോട്ട് നാരായണിയുടെ നേതൃത്വത്തില്‍ ധന്യ കാര്‍ഷിക കൂട്ടായ്മയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഗ്രൂപ്പടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിഷ വല്ലിപ്പടിക്കല്‍ അധ്യക്ഷത വഹിച്ചു. കൃഷി ആഫീസര്‍ അശ്വതി ഹര്‍ഷന്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.സുനില്‍, ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഐ.സജീവന്‍ മാസ്റ്റര്‍, കൃഷി ഭവന്‍ ഉദ്യോഗസ്ഥരായ പി.ഷാജി, പി.പി.ആതിര, പി.വി.വിസ്മയ എന്നിവര്‍ സംസാരിച്ചു.